india

കല്ലറ പുത്തൻപള്ളിയിൽ തിരുനാൾ

Editor  ,  2017-02-16 11:30:17pmm ക്ളിന്റിസ് ജോര്ജ്ജ്

കോട്ടയം: കല്ലറ സെന്റ് മേരീസ് പുത്തൻപള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശന തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ ആറിനു ജപമാല, 6.30നു കൊടി വെഞ്ചരിപ്പ്, കൊടിയേറ്റ്, ലദീഞ്ഞ് – വികാരി ഫാ. ജോയ് മാത്യു കാളവേലിൽ, ആഘോഷമായ കുർബാന (മലങ്കരക്രമം) – ഫാ. ജോർജ് കുരിശുംമൂട്ടിൽ, 8.15ന് ഒഫിഷ്യാളന്മാരുടെ തിരഞ്ഞെടുപ്പ്, 6.30നു പ്രസുദേന്തിവാഴ്ച, വൈകിട്ട് 7.15നു വേസ്പര – ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ, ഫാ. ജിൻസ് പുത്തുപള്ളിമ്യാലിൽ, ഫാ. ജോസഫ് പുതുപ്പറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ, 7.45നു ജപമാല പ്രദക്ഷിണം (തച്ചേരിമുട്ട് വഴി കളമ്പുകാട് കുരിശുപള്ളിയിലേക്ക്), ലദീഞ്ഞ് – ഫാ. കുര്യാക്കോസ് വടക്കേ തകിടിയിൽ. നാളെ രാവിലെ ഏഴിനു പൊന്തിഫിക്കൽ കുർബാന – മാർ ഏബ്രഹാം വിരുതുകുളങ്ങര, വൈകിട്ട് 7.15നു ലദീഞ്ഞ്, 7.30നു പ്രദക്ഷിണം (പള്ളിയിലേക്ക്) – ഫാ. സന്തോഷ് മുല്ലമംഗലത്ത്, 8.45നു തിരുനാൾ സന്ദേശം – ഫാ. സജി മെത്താനത്ത്, ഒൻപതിനു കുർബാനയുടെ ആശീർവാദം – ഫാ. മാത്യു മണക്കാട്ട്, 9.20നു കപ്ലോൻ വാഴ്ച. പ്രധാന തിരുനാൾ ദിനമായ 19നു രാവിലെ ഏഴിനു കുർബാന – ഫാ. ജോയ് മാത്യു കാളവേലിൽ, 10നു തിരുനാൾ റാസ – ഫാ. എബി ഓണശ്ശേരിൽ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. ബിനോയ് മണ്ഡപത്തിൽ, ഫാ. ബിജു പാട്ടശ്ശേരിൽ എന്നിവരുടെ കാർമികത്വത്തിൽ. വചന സന്ദേശം – ഫാ. ബിജു ഞാഞ്ഞില്ലത്ത്, 12.15നു പ്രദക്ഷിണം, കുർബാനയുടെ ആശീർവാദം – മാർ ഏബ്രഹാം വിരുതുകുളങ്ങര, രാത്രി ഏഴിനു നാടകം.



Latest

Copyrights@2016.