india

മാറിക പള്ളി ശതാബ്‌ദി ആഘോഷം സമാപിച്ചു

Editor  ,  2017-02-14 06:40:39amm ക്ളിന്റിസ് ജോര്ജ്ജ്

മാറിക: മാറിക സെന്റ് ആന്റണീസ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വിവിധ പരിപാടികളോടെ നടന്നു. രാവിലെ പൊന്തിഫിക്കൽ കുർബാനയ്ക്കു കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കാർമികത്വം വഹിച്ചു. വൈകിട്ടു നടന്ന സമാപന സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ശതാബ്ദി ജീവകാരുണ്യനിധിയുടെ ഉദ്ഘാടനവും പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽദാനവും പി.ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു.

ഇടവക ഡയറക്ടറി ജോയ്സ് ജോർജ് എംപി പ്രകാശനം ചെയ്തു. തമ്പി എരുമേലിക്കര, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ, ജസ്റ്റിസ് ജോൺ കെ. ഇല്ലിക്കാട്ടിൽ, ബ്രിഗേഡിയർ ബെൻസി പി. ജേക്കബ്‌ പെരുമ്പളത്ത്, സിസ്റ്റർ ആൻ ജോസ്, ഫാ. ജോർജ് പുതുപ്പറമ്പിൽ, ഫാ. ജയിംസ് വാരാരപ്പിള്ളിൽ, ഫാ. ബോബി തറയാനി, ജിൻസ് ജോർജ് വിലങ്ങുകല്ലേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 112 വനിതകളുടെ മാർഗംകളിയും ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും നടന്നു.



Latest

Copyrights@2016.