india

ക്നാനായ അതിഭദ്രാസന റാന്നി മേഖല സാമൂഹിക മേഖലകളിലേക്ക് പ്രവർത്തനം വ്യാപിക്കുന്നു.

Anil Mattathikunnel  ,  2017-02-13 06:21:00pmm റോബി ജോസഫ് വാണിയടത്ത്

റാന്നി: ക്നാനായ സമുദായത്തിന്റെ റാന്നി മേഖലയിലെ പള്ളികളെ ഏകോപിപ്പിച്ചുകൊണ്ട്, റാന്നി ബാഹ്യകേരള മേഖല മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ ഇവാനിയോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രൂക്ഷമായ വളർച്ചക്ക് പരിഹാരമായി റാന്നിയിലും പ്രാന്ത പ്രദേശങ്ങളിലും സൗജന്യമായി കുടിവെള്ളം എത്തിക്കുന്നതിന് തീരുമാനിച്ചു. അതിന്റെ ഭാഗമായി തിങ്കളാഴ്ച മന്ദമരുതിയിലും റാന്നി ആനത്തടത്തിലും കുടിവെള്ളം എത്തിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം അഭി. കുറിയാക്കോസ് മോർ ഇവാനിയോസ് തിരുമേനി നിർവ്വഹിച്ചു. കൂടുതൽ ഫണ്ട് സ്വരൂപിച്ചുകൊണ്ടു ഈ സൗജന്യ കുടിവെള്ള വിതരണ പദ്ധതി വരും ദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ക്നാനായ സമുദായം. അടുത്ത ഞായറാഴ്ച വീണ്ടും കമ്മറ്റി കൂടി, വരൾച്ച ബാധിത പ്രദേശങ്ങളിലെ പഞ്ചായത്ത് അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത്, കൂടുതൽ കുടിവെള്ളം എത്തിക്കുവാനള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുന്നു. ക്നാനായ സമുദായത്തിലെ റാന്നി മേഖലയിലെ പള്ളികളെ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തികൊണ്ട്, കുടിവെള്ള പ്രശ്നത്തിന് തങ്ങളാലാവുന്നത് ചെയ്തുകൊണ്ട് പരിഹാരം കാണുക എന്നതിനോടൊപ്പം, സാമൂഹിക സേവനത്തിന്റെ സന്ദേശം വിശ്വാസികളിൽ എത്തിക്കുവാനുമായുള്ള പരിശ്രമങ്ങളാണ് അഭി. കുറിയാക്കോസ് മോർ ഇവാനിയോസ് തിരുമേനിയും  ക്നാനായ സമുദായാംഗങ്ങളും നടത്തുന്നത്. ഇതിനു പുറമെ പള്ളികൾ തോറും മഴവെള്ള സംഭരണികൾ നിർമ്മിക്കുവാനും, വീടുകളിൽ മഴവെള്ള സംഭരികൾ വഴി കിണറുകൾ റീചാർജ് ചെയ്യുവാനും, ജലഉപയോഗം മിതമാക്കുവാനും, മരങ്ങൾ വെച്ചുപിടിപ്പിക്കുവാനുമുള്ള ബോധവൽക്കരണം നടത്തുവാനും കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊണ്ട് സഹകരിക്കുവാൻ താലപര്യമുള്ളവർ അഭി. തിരുമേനിയെയോ, ഈ പദ്ധതിയുടെ കൺവീനർ റോയി മാത്യു കോർ എപ്പിസ്കോപ്പാ മുള്ളുടിൽ അച്ചനുമായോ, സഖറിയാ മധുരംകോട്ട് അച്ചനുമായോ ബന്ധപ്പെടണം എന്ന് ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 9446754595 (ഫാ. റോയി മാത്യു കോർ എപ്പിസ്കോപ്പാ), 9447861445 (ഫാ. സഖറിയാ മധുരംകോട്ട് ).  



Latest

Copyrights@2016.