india

കുറുമുള്ളൂരിൽ അഖില കേരളാ വടംവലി മത്സരം ഇന്ന്‌. Live on KVTV

Tiju Kannampally  ,  2017-01-07 11:16:18pmm

കുറുമുള്ളൂർ: കുറുമുള്ളൂർ യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖില കേരളാ വടംവലി മത്സരം നടത്തപ്പെടുന്നു. ജനുവരി 8 ന് കുറുമുള്ളൂർ സെന്റ് സ്റ്റിഫൻസ് പള്ളി മൈതാനിയിൽ നടത്തപെടുന്ന മത്സരങ്ങൾ ലോകമെമ്പാടുമുള്ള വടംവലി പ്രേമികൾക്കായി ക്നാനായവോയിസും കെ വി ടിവി യും തത്സമയം സംപ്രേക്ഷണം ചെയ്യും. കോട്ടയം ജില്ലാ വടംവലി അസോസിയേഷന്റെ മേൽനോട്ടത്തിൽ നടത്തപെടുന്ന 450 kg ന്റെ മത്സരമാണ് അരങ്ങേറുക. 50000 രൂപയും 20000 രൂപാ വിലയുള്ള പോത്തും കുട്ടനും ഒന്നാം സമ്മാനമായും, 35000 രൂപയും മൂരിക്കുട്ടനും രണ്ടാം സമ്മാനമായും, 25000 രൂപയും മുട്ടനാടും മൂന്നാം സമ്മാനമായും, 15000 രൂപയും 7 താറാവുകളും നാലാം സമ്മാനമായും ലഭിക്കുന്ന മത്സരത്തിൽ 2000 രൂപയുടെ 24 മത് സമ്മാനം വരെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് നല്കപ്പെടുക. മത്സരസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക മിഥുൻ മാത്യു 9495318558



Latest

Copyrights@2016.