india

ഉഴവൂരിൽ താരങ്ങൾ പെയ്തിറങ്ങി. ഉഴവൂർ KCYLന് ഇത് അഭിമാന നിമിഷം

Anil Mattathikunnel  ,  2017-01-02 04:11:53pmm ജോൺസ് ജോസഫ്

ഉഴവൂർ: സ്നേഹക്കൂടാരം ഭവനപദ്ധതിയുടെ ഭാഗമായി ഉഴവൂർ K.C.Y.L യൂണിറ്റ് നടത്തിയ താരസമ്പന്നമായ മെഗാഷോ GIOIA-2016 ഉഴവൂരിൽ ഉജ്ജ്വലമായി പര്യവസാനിച്ചു. കേരളകര കണ്ട ഏക്കാലത്തെയും മികച്ച ഹാസ്യകൂട്ടുകെട്ടായ രമേഷ് പിഷാരടിയും ധർമ്മജനും ചേർന്ന് ഒരുക്കിയ മെഗാഷോ അക്ഷരാർത്ഥത്തിൽ ഉഴവൂരിനെ ആനന്ദത്തിൽ ആറാടിച്ചു. സംഗീതവും നർമ്മവും വർണ്ണമനോഹരമായ നൃത്ത ചുവടുകളും ഒക്കെ കോർത്തിണക്കികൊണ്ട് നടത്തപ്പെട്ട മെഗാ ഷോ, ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും മനോഹരമായ സ്റ്റേജ് ഷോകളിൽ ഒന്നായി മാറി. രമേശ് പിഷാരടിക്കും ധർമ്മജനും പുറമെ, സാജൻ പള്ളുരുത്തിയും സുബി സുരേഷും കൂടി ചേർന്നപ്പോൾ ഉഴവൂരിൽ ചിരിയുടെ തിരമാലകൾ ഉയർന്നു. പ്രദീപ് ബാബു, കിഷോർ വർമ്മ, നിയ ജോബി, ജോജി, ബിന്ദു എന്നിവർ ചേർന്ന് മലയാള - തമിഴ്- ഹിന്ദി ജനപ്രിയ ഗാനങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചപ്പോൾ, പൂമരം കൊണ്ട് ഉണ്ടാക്കിയ കപ്പൽ ഉഴവൂരിൽ പുനർജനിച്ചു. വോൾക്കാനോ ടീം വെസ്റ്റേൺ - ക്ലാസ്സിക്കൽ & സെമി ക്ലാസ്സിക്കൽ നൃത്തച്ചുവടുകളുമായി വേദിയെ പ്രകമ്പനം കൊള്ളിച്ചു. സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ മികച്ച ശബ്ദ - വെളിച്ച പ്രകടനവും മലയാള സിനിമാ - ചാനൽ വേദികളിലെ നിറ സാന്നിധ്യങ്ങളായ കലാകാരന്മാർ ഉൾപ്പെട്ട ലൈവ് ഓർക്കെസ്ട്രയും പരിപാടിയുടെ നടത്തിപ്പിന് മാറ്റ് കൂട്ടി

പരിപാടിയുടെ തുടക്കത്തിൽ , കെ സി വൈ എൽ ഏറ്റെടുത്ത ഈ ഉദ്യമത്തിലേക്ക് പങ്കുചേരുവാൻ എത്തിയ താരങ്ങളെയും സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ കാണികളെയും കെ സി വൈ എൽ ജോയിന്റ് സെക്രട്ടറി മിന്നു ഷാജു സ്വാഗതം ആശംസിച്ചു. ഉഴവൂർ ഫൊറോനാ ഇടവക വികാരിയും കെ സി വൈ എൽ ചാപ്ലയിനുമായ ഫാ. തോമസ് പ്രാലേൽ ഉദ്ഘാടനം നിർവ്വഹിച്ചു. കെ സി വൈ എൽ പ്രസിഡണ്ട് ജോമി ജോസ് കൈപ്പാറേട്ട് പരിപാടിയുടെ അവസാനത്തിൽ കൃതജ്ഞത പറഞ്ഞു. 



Latest

Copyrights@2016.