india

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

Tiju Kannampally  ,  2019-11-25 12:40:24amm

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി
കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ അഞ്ച് ദിനങ്ങളിലായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ സംഘടിപ്പിച്ച മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്.  കാര്‍ഷികമേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ദേശീയ മൈനോരിറ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മേഴ്‌സി മൂലക്കാട്ട്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷികമേള സമാപന ദിനത്തോടനുബന്ധിച്ച് കൈപ്പുഴ മേഖലാ കലാപരിപാടികളും സംയോജിത കൃഷി രീതികളും നൂതന സാധ്യതകളും എന്ന വിഷയത്തില്‍ കുമരകം കൃഷിവിജ്ഞാന കേന്ദ്രം അഗ്രോണമി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദേവി വി.എസ് നയിച്ച സെമിനാറും  കാര്‍ഷിക പ്രശ്‌നോത്തരിയും പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കലാപരിപാടികളും സുന്ദരി നീയും സുന്ദരന്‍ ഞാനും കപ്പിള്‍ ഡാന്‍സ് മത്സരവും തുടര്‍ന്ന് ഇട്ടിമാണി ഫിഗര്‍ ഷോ മത്സരവും മെഗാ ഷോയും നടത്തപ്പെട്ടു. സമാപനദിനത്തോടനുബന്ധിച്ച് നിര്‍ദ്ധനരോഗികളെ സഹായിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന ചൈതന്യ ജീവകാരുണ്യ നിധി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടത്തപ്പെട്ടു.
അഞ്ച് ദിനങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദര്‍ശനം, കാസര്‍ഗോഡ് കുള്ളന്‍ കാള പ്രദര്‍ശനം, അലങ്കാര മത്സ്യങ്ങളുടെ മനോഹാരിതയുമായി അക്വാഷോ, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ  രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, നാടന്‍ പച്ചമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍, വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍,പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക്, പിടി കോഴി തുടങ്ങിയ വിഭവങ്ങളുമായി പൗരാണിക ഭോജനശാല, നാടന്‍ തട്ടുകട, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ ഉല്ലാസനഗരി,  പൊതുവിള പ്രദര്‍ശന മത്സരം, കാര്‍ഷിക വിത്തിനങ്ങളുടെയും പച്ചക്കറി തൈകളുടെയും പ്രദര്‍ശനവും വിപണനവും, വിസ്മയക്കാഴ്ചകള്‍ തുടങ്ങി നിരവധിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

 Latest

Copyrights@2016.