india

21-ാമത് ചൈതന്യ കാര്‍ഷികമേളയുടെ ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് ഒക്‌ടോബര്‍ 11ന് തുടക്കമാകും

Tiju Kannampally  ,  2019-10-09 04:19:10amm

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് ഒക്‌ടോബര്‍ 11ന് തുടക്കമാകും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,  സുരേഷ് കുറുപ്പ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ സംയുക്തമായി വിളംബര സന്ദേശയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഭക്ഷ്യസുരക്ഷയുടെ സന്ദേശം ഉണര്‍ത്തുന്ന കോഴിയും കുഞ്ഞുങ്ങളുമാണ് പ്രചരണ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. വിളംബര സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും.  സന്ദേശയാത്രയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും ആകര്‍ഷകങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കും.  സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ചൈതന്യ കാര്‍ഷികമേള നടത്തപ്പെടുന്നത്. 

21-ാമത് ചൈതന്യ കാര്‍ഷികമേളയുടെ ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് ഒക്‌ടോബര്‍ 11ന് തുടക്കമാകും
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് ഒക്‌ടോബര്‍ 11ന് തുടക്കമാകും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് വിളംബര സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നടത്തപ്പെടുക. ഭക്ഷ്യസുരക്ഷയുടെ സന്ദേശം പകരുന്ന വിളമ്പര വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്. വിളംബര സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സന്ദേശയാത്രയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും ആകര്‍ഷകങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ചൈതന്യ കാര്‍ഷികമേള നടത്തപ്പെടുന്നത്.

 

 

 

 

 

 

 

 

 



Latest

Copyrights@2016.