india

സാന്‍ജോ മൗണ്ടില്‍ നാല്‍പ്പതാം വെള്ളിയാചരണവും യുവജനസംഗമവും സംഘടിപ്പിച്ചു

Tiju Kannampally  ,  2019-04-13 03:49:54amm

സാന്‍ജോ മൗണ്ടില്‍ നാല്‍പ്പതാംവെള്ളിയാചരണവും 
യുവജനസംഗമവും സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാംവെള്ളിയാചരണവും കുരിശുമലകയറ്റവും സംഘടിപ്പിച്ചു. തൊടുപുഴ വടക്കുമ്മുറി സാന്‍ജോ മൗണ്ടിലേക്ക് സംഘടിപ്പിച്ച കുരിശുമലകയറ്റത്തിലും നാല്‍പ്പതാംവെള്ളിയാചരണത്തിലും നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധകുര്‍ബ്ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. ഫാ. തോമസ് പ്രാലേല്‍, ഫാ. സന്തോഷ് മുല്ലമംഗലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലെയിന്‍ ബിബീഷ് ഓലിക്കമുറിയില്‍, സെക്രട്ടറി ജോമി കൈപ്പാറേട്ട്, അതിരൂപതാ ഭാരവാഹികളായ  ഷെല്ലി ആലപ്പാട്ട് സ്റ്റെഫി കപ്ലങ്ങാട്ട്, ജോണിസ് പി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യുവജനസംഗമത്തില്‍ പങ്കെടുത്ത അംഗങ്ങളെ കെ.സി.വൈ.എല്‍ വടക്കുമ്മുറി യൂണിറ്റ് മൊമന്റോ നല്‍കി ആദരിച്ചു. 

Latest

Copyrights@2016.