india

സഭയുടെ വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മാര്‍ തോമസ് തറയില്‍

Tiju Kannampally  ,  2019-03-13 04:26:12amm

സഭയുടെ വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: 
മാര്‍ തോമസ് തറയില്‍
കോട്ടയം: സഭയുടെ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ അടിച്ചിറ ആമോസ് സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സാമൂഹ്യശുശ്രൂഷാ രംഗത്തും സുപ്രധാന മാതൃകകള്‍ സമ്മാനിക്കുവാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ദര്‍ശന്‍ ഡയറക്ടര്‍ ആശ ദാസ് അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് പ്രത്യേകിച്ച് വനിതകള്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി സഭയുടെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സഭയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മുഖമാണെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ ആമുഖസന്ദേശം നല്‍കി. പ്രൊഫ. ലീന, ഗീത മേനോന്‍, സ്വപ്ന ജയിംസ്, സോണി സായി, സിസ്റ്റര്‍ ജെസീന എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ 32 രൂപതാ സാമൂഹ്യ സേവന വിഭാഗങ്ങളില്‍ നിന്നുള്ള മാതൃകാ വിധവാ സംരംഭകരെ ആദരിച്ചു.  "നൂതനമായ പരിവര്‍ത്തനത്തിന് ചിന്തയില്‍ തുല്യത" എന്ന വിഷയത്തില്‍ മാന്നാനം കെ.ഇ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി പ്രൊഫ. ജെസ്സി ജോണ്‍ ക്ലാസ്സ് നയിച്ചു. വിവിധ രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളില്‍ നിന്നായി നൂറുകണക്കിന് വനിതകള്‍ ദിനാചരണത്തില്‍ പങ്കെടുത്തു

Latest

Copyrights@2016.