india

പ്രളയദുരന്തത്തിൽ സഹായഹസ്തവുമായി കോട്ടയം അതിരൂപത

Tiju Kannampally  ,  2018-08-16 03:55:21amm

 

പ്രളയദുരന്തത്തിൽ സഹായഹസ്തവുമായി കേരള കോട്ടയം അതിരൂപത
കോട്ടയം: പ്രിയ അച്ചാ, സഹോദരീ സഹോദരന്മാരേ, പ്രളയം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അപകടസാഹചര്യങ്ങളില്‍ നിന്ന് കഴിയുന്നത്ര മാറിനില്‍കുന്നതിലും ആഘോഷങ്ങളും യാത്രകളും ഒഴിവാക്കുന്നതിലും എല്ലാവരും ശ്രദ്ധിക്കണം. നമ്മുടെ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും (സാധിക്കുമെങ്കിൽ ഇന്നു വൈകുന്നരം – 16 August 2018, 7 മുതല്‍ 8 വരെ) പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി സര്‍വശക്തനായ ദൈവത്തില്‍ നമുക്കു ശരണം തേടാം.�നാളെ വെള്ളിയാഴ്ച വൈകുന്നേരം (17 ആഗസ്റ്റ് 2018) 7 മണി മുതല്‍ രാത്രി ഒരു മണിവരെ തുവാനിസായില്‍ ഈ നിയോഗത്തിനായി ജാഗരണപ്രാര്‍ത്ഥന ഉണ്ടായിരിക്കും. അകലങ്ങളിലായിരിക്കുന്നവര്‍ ഈ പ്രാര്‍ത്ഥനാ നിയോഗത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുമല്ലോ.�കൂടാതെ, ബഹുമാനപ്പെട്ട വൈദികരും സമര്‍പ്പിതരും സാധിക്കുന്നത്ര സേവനങ്ങളും സൗകര്യങ്ങളും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സമയബന്ധിതമായി എത്തിച്ചു നല്‍കാന്‍ പരിശ്രമിക്കുമല്ലോ.
സ്‌നേഹപൂര്‍വം�മാര്‍ മാത്യു മൂലക്കാട്ട്‌
പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ ജനത്തെ സഹായിക്കുന്നതിന് അതിരൂപത നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കാം. സഹായം അഭ്യർത്ഥിച്ചുകൊണ്ടു പുറപ്പെടുവിച്ച സർക്കുലർ
അസാധാരണമായ പ്രളയം മൂലം നമ്മുടെ അതിരൂപതയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് ബഹു. വികാരിയച്ചന്മാരും സംഘടനകളും സ്ഥാപനങ്ങളും സാമൂഹ്യ സേവന വിഭാഗങ്ങളും സമർപ്പിത സമൂഹങ്ങളും ചെയ്യുന്ന നല്ല ഉദ്യമങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നു.
അടിയന്തിര ദുരിതാശ്വാസ സഹായങ്ങളോടൊപ്പം തുടർപുനരധിവാസ പ്രവർത്തനങ്ങളും നമ്മുടെ പല ഇടവക പ്രദേശങ്ങളിലും അനിവാര്യമായതിനാൽ പൊതുവായി വിഭവസമാഹരണം നടത്തി അർഹതയുള്ള പ്രദേശങ്ങളിലെ നമ്മുടെ കുടുംബങ്ങൾക്ക് ലഭ്യമാക്കുവാൻ അതിരൂപത നേതൃത്വം നൽകുകയാണ്. അതിനാൽ നമ്മുടെ ഇടവകകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ ഇക്കാര്യത്തിലേക്ക് സാധിക്കുന്ന വിഭവസമാഹരണം നടത്തി ഇതിനായി നിശ്ചയിച്ചിരിക്കുന്ന പ്രത്യേക അക്കൗണ്ട് വഴി ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു.
പ്രളയക്കെടുതിയിൽ വലയുന്ന നമ്മുടെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടുവാനുള്ള ഈ പരിശ്രമത്തിൽ ഏവരും സർവ്വാത്മനാസഹകരിക്കുമല്ലോ. സമാഹരിക്കുന്ന തുക താമസം കൂടാതെ അക്കൗണ്ട് വഴി അരമനയിൽ എത്തിക്കുവാൻ ബഹു. വികാരിയച്ചന്മാർ പ്രത്യേകം ശ്രദ്ധിക്കണം. ഏവരുടെയും നല്ല മനസ്സിനു നന്ദി പറഞ്ഞുകൊണ്ട് സ്നേഹപൂർവ്വം,
മാർ മാത്യു മൂലക്കാട്ട്�കോട്ടയം അതിരൂപത മെത്രാപ്പോലീത്ത
NB: ഈ സർക്കുലർ പള്ളിയിൽ വായിച്ചറിയിക്കുകയും ലഭ്യമാകുന്ന തുക സൗത്ത് ഇന്ത്യൻ ബാങ്കിലെ A124A11SPO എന്ന virtual അക്കൗണ്ട് നമ്പറിനോടുകൂടി അതത് ഇടവകകൾക്കായി നൽകിയിരിക്കുന്ന കോഡ് നമ്പർ കൂടി ചേർത്ത് അരമനയുടെ സൗത്ത് ഇന്ത്യൻ ബാങ്കിലെ 0037053000025994 എന്ന അക്കൗണ്ടിലേക്ക് അയയ്ക്കേണ്ടതുമാണ്.

കോട്ടയം:പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ ജനത്തെ സഹായിക്കുന്നതിന് അതിരൂപത നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കാം. സഹായം അഭ്യർത്ഥിച്ചുകൊണ്ടു പുറപ്പെടുവിച്ച സർക്കുലർ.

അസാധാരണമായ പ്രളയം മൂലം നമ്മുടെ അതിരൂപതയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് ബഹു. വികാരിയച്ചന്മാരും സംഘടനകളും സ്ഥാപനങ്ങളും സാമൂഹ്യ സേവന വിഭാഗങ്ങളും സമർപ്പിത സമൂഹങ്ങളും ചെയ്യുന്ന നല്ല ഉദ്യമങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നു.

അടിയന്തിര ദുരിതാശ്വാസ സഹായങ്ങളോടൊപ്പം തുടർപുനരധിവാസ പ്രവർത്തനങ്ങളും നമ്മുടെ പല ഇടവക പ്രദേശങ്ങളിലും അനിവാര്യമായതിനാൽ പൊതുവായി വിഭവസമാഹരണം നടത്തി അർഹതയുള്ള പ്രദേശങ്ങളിലെ നമ്മുടെ കുടുംബങ്ങൾക്ക് ലഭ്യമാക്കുവാൻ അതിരൂപത നേതൃത്വം നൽകുകയാണ്. അതിനാൽ നമ്മുടെ ഇടവകകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ ഇക്കാര്യത്തിലേക്ക് സാധിക്കുന്ന വിഭവസമാഹരണം നടത്തി ഇതിനായി നിശ്ചയിച്ചിരിക്കുന്ന പ്രത്യേക അക്കൗണ്ട് വഴി ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു.

പ്രളയക്കെടുതിയിൽ വലയുന്ന നമ്മുടെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടുവാനുള്ള ഈ പരിശ്രമത്തിൽ ഏവരും സർവ്വാത്മനാസഹകരിക്കുമല്ലോ. സമാഹരിക്കുന്ന തുക താമസം കൂടാതെ അക്കൗണ്ട് വഴി അരമനയിൽ എത്തിക്കുവാൻ ബഹു. വികാരിയച്ചന്മാർ പ്രത്യേകം ശ്രദ്ധിക്കണം. ഏവരുടെയും നല്ല മനസ്സിനു നന്ദി പറഞ്ഞുകൊണ്ട് സ്നേഹപൂർവ്വം,

മാർ മാത്യു മൂലക്കാട്ട്കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

NB: ഈ സർക്കുലർ പള്ളിയിൽ വായിച്ചറിയിക്കുകയും ലഭ്യമാകുന്ന തുക സൗത്ത് ഇന്ത്യൻ ബാങ്കിലെ A124A11SPO എന്ന virtual അക്കൗണ്ട് നമ്പറിനോടുകൂടി അതത് ഇടവകകൾക്കായി നൽകിയിരിക്കുന്ന കോഡ് നമ്പർ കൂടി ചേർത്ത് അരമനയുടെ സൗത്ത് ഇന്ത്യൻ ബാങ്കിലെ 0037053000025994 എന്ന അക്കൗണ്ടിലേക്ക് അയയ്ക്കേണ്ടതുമാണ്.

 



Latest

Copyrights@2016.