india

പ്രളയബാധിത ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Tiju Kannampally  ,  2018-07-21 03:51:43amm

പ്രളയബാധിത ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള മഴക്കെടുതി ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബദൈവാലയത്തിന്റെയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെയു സംയുക്ത നേതൃത്വത്തില്‍ വിജയപുരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ വട്ടമൂട് പാലത്തിന് സമീപമുള്ള പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കിഴക്കേനട്ടാശ്ശേരി വികാരി ഫാ. ഫില്‍മോന്‍ കളത്തറ, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഡയറക്ടര്‍മാരായ ഫാ. സജി കന്നാലില്‍, ഫാ. ദീപു പുത്തന്‍പുര, വാര്‍ഡ് മെമ്പര്‍ ഇ.പി. നളിനാക്ഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിഴക്കേ നട്ടാശ്ശേരി ഹോളി ഫാമിലി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സമീപത്തെ ദുരിതബാധിത പ്രദേശങ്ങളിലും വൈദ്യസഹായത്തോടൊപ്പം ഭക്ഷണവും ലഭ്യമാക്കി. 

Latest

Copyrights@2016.