gulf

കെ സി സി എം ഇ യുടെ നേതൃത്വത്തില്‍ "ക്‌നാനായ തനിമ 2017", മലബാര്‍ കുടിയേറ്റ അനുസ്മരണ യാത്ര ഞായറാഴ്‌ച ജൂലൈ 16ന് കുറുപ്പന്തറനിന്നും

Clintis Thekumkattil  ,  2017-07-14 11:54:06amm

കോട്ടയം: ക്‌നാനായ കാത്തലിക് കോൺഗ്രസ് മിഡില്‍ ഈസ്റ്റിന്റെ (കെ.സി.സി.എം.ഇ) നേതൃത്വത്തില്‍ കുട്ടികൾക്കായി "ക്‌നാനായ തനിമ 2017" ത്രിദിന ക്യാമ്പ്‌ യും, കോട്ടയത്ത് കുറുപ്പന്തറനിന്നും കണ്ണൂര്‍ പാസ്റ്ററല്‍ സെന്ററിലേക്ക് കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നു. ജൂലൈ 16ന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍ വൈകിട്ട് 7.30 – 8.30 വരെ രജിസ്‌ട്രേഷന്‍ നടക്കും. അതിനുശേഷം 8.30 ന് ത്രിദിന ക്യാമ്പ്‌ നായി കണ്ണൂര്‍ പാസ്റ്ററല്‍ സെന്ററിലേക്ക് യാത്രതിരിക്കുന്നു.

വര്ഷങ്ങളായി കെ സി സി എം ഈ യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിവരുന്ന ത്രിദിന വാർഷിക ക്യാമ്പ്, കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും നേതൃത്വ പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളും വിദഗ്ദ്ധ അധ്യാപകരുടെയും പ്രഗൽഭരുടെയും പരിശീലന ക്ലാസ്സുകളും വഴി വിജ്ഞാനവുംവിനോദവും ഒരു പോലെ ആസ്വദിക്കാൻ ഈ ക്യാമ്പ് സഹായകരം ആവുമെന്ന് മുൻ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ വര്ഷം, മലബാര്‍ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ത്രിദിന ക്യാമ്പ്‌ "ക്‌നാനായ തനിമ 2017" ജൂലൈ 17 മുതൽ 19 വരെ കണ്ണൂർ പാസ്റ്റർ സെന്ററിൽ വെച്ച് നടത്തപ്പെടും. ഗൾഫിൽ നിന്നും നാട്ടിൽ എത്തുന്ന കുട്ടികൾക്ക് വ്യത്യസസ്തമായ അനുഭവം പകർന്നു നൽകുവാനായി, ജൂലായി പതിനാറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം കുറുപ്പന്തറനിന്നും കണ്ണൂര്‍ പാസ്റ്ററല്‍ സെന്ററിലേക്ക് യാത്രതിരിക്കും എന്ന് കെ സി സി എം ഈ ചെയർമാൻ ടോമി പ്രാലടിയിൽ അറിയിച്ചു.

കുടുതൽ വിവരങ്ങൾക്കു താഴെ പറയന്നവരുമായി ബന്ധപെടുക.

KCCME Chairman: Tomy Mathew Praladiyil

0091 85 4745 7643 (India)

KCCME Advisory Member: Abraham Raju Oril

0091 9495509570 (India)



Latest

Copyrights@2016.