gulf

അൽമാസ്സ് കുവൈറ്റ് കുട്ടികളോടൊത്ത്

Editor  ,  2017-02-17 10:38:59amm ക്ളിന്റിസ് ജോര്ജ്ജ്

കുവൈറ്റ്‌: അൽമാസ്സ്‌ കുവൈറ്റ്‌ കൊച്ചുപ്രതിഭകളുടെ പ്രോത്സാഹനാർത്ഥം സംഘടിപ്പിക്കുന്ന ബാലദീപ്തി 2017 ഫെബ്രുവരി ഇരുപത്തിനാലാം തീയതി 2 മണി മുതൽ അബ്ബാസ്സിയാ പോപ്പിൻസ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തപ്പെടുന്നു. കേരളത്തിലെ പ്രമുഖരും പ്രശസ്തരുമായ കലാകാരന്മാരോടൊപ്പം വേദി പങ്കിട്ടിട്ടുള്ള , പ്രതിഭാധനയായ ഗായികയും വയലിനിസ്റ്റുമായ കുമാരി റീവ മരിയാ ഉത്ഘാടന കർമ്മം നിർവ്വഹിക്കും. കുട്ടികളുടെ കലാപ്രകടനങ്ങൾ കൊണ്ടും കരകൗശല വൈദഗ്ദ്ധ്യങ്ങൾ കൊണ്ടും സമ്പന്നത പുലർത്തുന്ന വ്യത്യസ്തമായ വേദിയാണു അൽമാസ്സ്‌ ബാലദീപ്തി. യുവ ഇന്ത്യയുടെ ചീഫ്‌ കോർഡിനേറ്ററും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. രൂപേഷ്‌ ആർ നയിക്കുന്ന കുട്ടികളിലെ ലീനമായ കഴിവുകൾ സ്വയം കണ്ടറിയുന്നതിനും വികസിപ്പിക്കുന്നതിനും പര്യപ്തമാക്കുന്ന " ലീഡ്‌ യുവേഴ്സ്‌ സെൽഫ്‌" വർക്ക്ഷോപ്പും ഉണ്ടായിരിക്കുന്നതാണ്.



Latest

Copyrights@2016.