gulf

കുവൈറ്റില്‍ കരോള്‍ ഗാനസന്ധ്യയൊരുക്കി "ഗ്ലോറിയ ഇന്‍ ഏക്ഷല്‍സിസ് ഡേയോ - 2019"

Tiju Kannampally  ,  2019-12-09 11:57:16pmm

 

കുവൈറ്റ്: ക്രിസ്തുമസ് വിളംബരമറിയിച്ച്‌ "മെന്‍സ് വോയിസ്‌ആന്‍ഡ് കോറല്‍ സൊസൈറ്റി"യുടെ ആഭിമുഖ്യത്തില്‍ 19-ാമത്കരോള്‍ ഗാനസന്ധ്യ ഡിസംബര്‍ 6-ാം തീയതി വൈകിട്ട് 6.30ന്‌അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍നടത്തപ്പെട്ടു.
പരിശീലകന്‍ അജിത് ബാബു പാശ്ചാത്യ-പൗരസ്ത്യഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എണ്‍പതോളം ഗായക സംഘാംഗങ്ങള്‍ അടങ്ങിയ ഗായകസംഘത്തിന്റെ ഗാനാലാപനം വിവിധ ഭാഷക്കാരായ നൂറുകണക്കിന്സംഗീത പ്രേമികളുടെ മനം കവര്‍ന്നു. മുപ്പതോളം കുട്ടികള്‍ അടങ്ങിയ ജൂനിയര്‍ ഗായക സംഗത്തിന്റെ ഗാനങ്ങള്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

കുവൈറ്റ് : ക്രിസ്തുമസ് വിളംബരമറിയിച്ച്‌ "മെന്‍സ് വോയിസ്‌ആന്‍ഡ് കോറല്‍ സൊസൈറ്റി"യുടെ ആഭിമുഖ്യത്തില്‍ 19-ാമത്കരോള്‍ ഗാനസന്ധ്യ ഡിസംബര്‍ 6-ാം തീയതി വൈകിട്ട് 6.30ന്‌അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍നടത്തപ്പെട്ടു. പരിശീലകന്‍ അജിത് ബാബു പാശ്ചാത്യ-പൗരസ്ത്യഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എണ്‍പതോളം ഗായക സംഘാംഗങ്ങള്‍ അടങ്ങിയ ഗായകസംഘത്തിന്റെ ഗാനാലാപനം വിവിധ ഭാഷക്കാരായ നൂറുകണക്കിന്സംഗീത പ്രേമികളുടെ മനം കവര്‍ന്നു. മുപ്പതോളം കുട്ടികള്‍ അടങ്ങിയ ജൂനിയര്‍ ഗായക സംഗത്തിന്റെ ഗാനങ്ങള്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.  

സെന്റ് പീറ്റേഴ്സ് സി.എസ്.ഐ സഭയുടെ വികാരി റവ. തോമസ് കെ. പ്രസാദ് പ്രാര്‍ത്ഥിച്ചു തുടങ്ങിയ കരോള്‍ ഗാനസന്ധ്യയില്‍ സെന്‍റ്ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ മഹാഇടവകയുടെ അസി. വികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ക്രിസ്തുമസ്ദൂത്നല്‍കി. കഴിഞ്ഞ 19 വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഗീതത്തിലൂടെ നടത്തിവരുന്ന ഗായകസംഘത്തിനു ദി ലൈറ്റ്ഹൌസ് ചര്‍ച്ച്‌ സീനിയര്‍ പാസ്റ്റര്‍ ജെറാള്‍ഡ് ഗോല്‍ബെക്ക്‌ആശംസകള്‍ അറിയിച്ചു. ഗായകസംഘത്തിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കം കോമണ്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. ഇമ്മാനുവേല്‍ ബി. ഗരീബ്,ഗായകസംഘം സ്ഥാപക അംഗങ്ങള്‍, സീനിയര്‍ ഗായകസംഘാംഗങ്ങള്‍, ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു തിരിനാളങ്ങള്‍ തെളിച്ച്‌ ഉത്‌ഘാടനം ചെയ്തു.

 



Latest

Copyrights@2016.