gulf

മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി ഇടവകാംഗം ലൂക്കോസ് ചെറിയാനെ മാർ.ജോസഫ് പണ്ടാരശ്ശേരി ആദരിച്ചു.

Tiju Kannampally  ,  2019-11-27 11:14:35pmm

 

ലൂക്കോസ് ചെറിയാന്റെ പുസ്തക പ്രകാശനം  SIBF യില്. 
നാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും  തനിച്ചാക്കി പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറുന്ന പ്രവാസി. മാനസിക സംഘര്ഷങ്ങള്ക്കിടയിലും അവനവന്റെ  ഓർമ്മകൾ കാലം എത്ര കഴിഞ്ഞാലും  മാഞ്ഞു പോവുകയില്ല. ചുവന്ന മണലിൽ ചുടു കാറ്റ് ചിത്രങ്ങൾ വരക്കുമ്പോഴും ഓർമ്മകൾ മണൽ തരിയായി ഓടി എത്തുമ്പോഴും,  അനുഭവങ്ങളുടെ ചൂടിൽ സ്വയം അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന മനുഷ്യർ. 
63 മത്  കേരള പിറവി ആഘോഷിക്കുന്ന ഈ വേളയിലും, അക്ഷരങ്ങളെ സ്നേഹിക്കുന്ന, പുസ്തകങ്ങളെ നെഞ്ചോട്  ചേർത്ത്  ഒരു  പ്രവാസി. തിരക്കു പിടിച്ച  ദുബായ് ജീവിതത്തിനിടയിലും തന്റെ സർഗ്ഗ വാസനകളെ  പരിപാലിക്കാനും, പരിപോഷിപ്പിക്കുവാനും ശ്രമിക്കുന്ന പ്രവാസി എഴുത്തു കാരനാണ് ശ്രീ ലൂക്കോസ്  ചെറിയാൻ. 
കഥയും, കവിതയും ലേഖനങ്ങളുമായി ഗൾഫ് പ്രവാസികളുടെ ഇടയിലെ നിറ സാന്നിധ്യം. തന്റെ പ്രഥമ നോവൽ " നിഴലുകൾ "  നവംബർ 9  നു  ഷാർജയിൽ നടന്ന  ഷാർജ അന്തർ ദേശീയ പുസ്തക മേളയുടെ ആകർഷണ കേന്ദ്രമായ റൈറ്റേഴ്‌സ്  ഫോറത്തിൽ വച്ച് ശ്രീ രാജു മാത്യു (മനോരമ ) എഴുത്തുകാരൻ ശ്രീ  ഇ കെ ദിനേശന് കൈ മാറി ക്കൊണ്ട്  പ്രകാശനം ചെയ്തു. ഈ പ്രവാസി എഴുത്തു കാരന് ആശംസകൾ  അർപ്പിക്കാൻ  നിരവധി എഴുത്തുകാരും, സുഹൃത്തുക്കളും സന്നിഹിതരായിരുന്നു  
ലൂക്കോസ് ചെറിയാൻ  പുത്തൻ പുരയിൽ, കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശി, സെന്റ് സ്റ്റീഫൻസ് കാത്തോലിക്ക പള്ളി    ഇടവക അംഗം . ഭാര്യ ജോമോൾ ലൂക്കോസ് പാലത്തുരുത് വലിയ പുത്തൻ പുരയിൽ കുടുംബം (പാലതുരുത്തു സെന്റ് തെരേസ  സ്കൂളിലെ പ്രധാന അധ്യാപികയാണ്‌. 
പ്രവാസി ജീവിതങ്ങളുടെ കഥ പറയുന്ന ഈ നോവൽ KCC UAE വാർഷിക സംഗമ വേദിയിൽ അഭിവന്ദ്യ കൊച്ചു പിതാവ് മാർ ജോസഫ് പണ്ടാരശ്ശേരി ഒരു കോപ്പി ഏറ്റു വാങ്ങി  നോവലിസ്റ്റിനെ ആദരിക്കുയുണ്ടായി ...

നാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും  തനിച്ചാക്കി പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറുന്ന പ്രവാസി. മാനസിക സംഘര്ഷങ്ങള്ക്കിടയിലും അവനവന്റെ  ഓർമ്മകൾ കാലം എത്ര കഴിഞ്ഞാലും  മാഞ്ഞു പോവുകയില്ല. ചുവന്ന മണലിൽ ചുടു കാറ്റ് ചിത്രങ്ങൾ വരക്കുമ്പോഴും ഓർമ്മകൾ മണൽ തരിയായി ഓടി എത്തുമ്പോഴും,  അനുഭവങ്ങളുടെ ചൂടിൽ സ്വയം അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന മനുഷ്യർ. 

63 മത്  കേരള പിറവി ആഘോഷിക്കുന്ന ഈ വേളയിലും, അക്ഷരങ്ങളെ സ്നേഹിക്കുന്ന, പുസ്തകങ്ങളെ നെഞ്ചോട്  ചേർത്ത്  ഒരു  പ്രവാസി. തിരക്കു പിടിച്ച  ദുബായ് ജീവിതത്തിനിടയിലും തന്റെ സർഗ്ഗ വാസനകളെ  പരിപാലിക്കാനും, പരിപോഷിപ്പിക്കുവാനും ശ്രമിക്കുന്ന പ്രവാസി എഴുത്തു കാരനാണ് ശ്രീ ലൂക്കോസ്  ചെറിയാൻ. 

 

കഥയും, കവിതയും ലേഖനങ്ങളുമായി ഗൾഫ് പ്രവാസികളുടെ ഇടയിലെ നിറ സാന്നിധ്യം. തന്റെ പ്രഥമ നോവൽ " നിഴലുകൾ "  നവംബർ 9  നു  ഷാർജയിൽ നടന്ന  ഷാർജ അന്തർ ദേശീയ പുസ്തക മേളയുടെ ആകർഷണ കേന്ദ്രമായ റൈറ്റേഴ്‌സ്  ഫോറത്തിൽ വച്ച് ശ്രീ രാജു മാത്യു (മനോരമ ) എഴുത്തുകാരൻ ശ്രീ  ഇ കെ ദിനേശന് കൈ മാറി ക്കൊണ്ട്  പ്രകാശനം ചെയ്തു. ഈ പ്രവാസി എഴുത്തു കാരന് ആശംസകൾ  അർപ്പിക്കാൻ  നിരവധി എഴുത്തുകാരും, സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. പ്രവാസി ജീവിതങ്ങളുടെ കഥ പറയുന്ന ഈ നോവൽ KCC UAE വാർഷിക സംഗമ വേദിയിൽ അഭിവന്ദ്യ കൊച്ചു പിതാവ് മാർ ജോസഫ് പണ്ടാരശ്ശേരി ഒരു കോപ്പി ഏറ്റു വാങ്ങി  നോവലിസ്റ്റിനെ ആദരിക്കുയുണ്ടായി .   

 

ലൂക്കോസ് ചെറിയാൻ  പുത്തൻപുരയിൽ, കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശി, സെന്റ് സ്റ്റീഫൻസ് ക്‌നാനായ  കാത്തോലിക്ക പള്ളി ഇടവകാംഗം . ഭാര്യ ജോമോൾ ലൂക്കോസ് പാലത്തുരുത്ത് വലിയ പുത്തൻ പുരയിൽ കുടുംബാംഗം(പാലത്തുരുത്ത് സെന്റ് തെരേസ  സ്കൂളിലെ പ്രധാന അധ്യാപികയാണ്‌). 

 

 

 

 



Latest

Copyrights@2016.