gulf

ആഗോള കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ ദുബായില്‍ തുടക്കമായി.

Tiju Kannampally  ,  2019-10-01 01:21:04amm

 

ദുബായ്‌: ആഗോള കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ ദുബായില്‍ തുടക്കമായി. സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെയാണ്‌ തുടക്കം കുറിച്ചത്‌. 
മാനവസാഹോദര്യത്തിന്റെ ഉദാത്തമാതൃകയാണ്‌ യുഎഇയെന്ന്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ സിറോ മലബാര്‍ സഭാംഗങ്ങളായ രാഷ്ട്രീയനേതാക്കളും എത്തി.
രാഷ്ട്രീയക്കാര്‍ക്കിടയിലും ഈ ഒരുമയുണ്ടാകണമെന്ന്‌ വേദിയിലുണ്ടായിരുന്ന പി.ജെ.ജോസഫും, ജോസ്‌.കെ.മാണിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ സാക്ഷിയാക്കി കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കര്‍ദിനാള്‍ പറഞ്ഞു. 
തെക്കന്‍ അറേബ്യ അപ്പസ്‌തോലിക്‌ വികാരി ബിഷപ്പ്‌ പോള്‍ ഹിന്‍ഡര്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സാമ്‌ബത്തികം, സാമൂഹികം തുടങ്ങിയ വിവിധ വിഷയങ്ങളാണ്‌ രണ്ടുദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുന്നത്‌.

ദുബായ്‌: ആഗോള കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ ദുബായില്‍ തുടക്കമായി. സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെയാണ്‌ തുടക്കം കുറിച്ചത്‌. മാനവസാഹോദര്യത്തിന്റെ ഉദാത്തമാതൃകയാണ്‌ യുഎഇയെന്ന്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ സിറോ മലബാര്‍ സഭാംഗങ്ങളായ രാഷ്ട്രീയനേതാക്കളും എത്തി.രാഷ്ട്രീയക്കാര്‍ക്കിടയിലും ഈ ഒരുമയുണ്ടാകണമെന്ന്‌ വേദിയിലുണ്ടായിരുന്ന പി.ജെ.ജോസഫും, ജോസ്‌.കെ.മാണിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ സാക്ഷിയാക്കി കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കര്‍ദിനാള്‍ പറഞ്ഞു. തെക്കന്‍ അറേബ്യ അപ്പസ്‌തോലിക്‌ വികാരി ബിഷപ്പ്‌ പോള്‍ ഹിന്‍ഡര്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സാമ്‌ബത്തികം, സാമൂഹികം തുടങ്ങിയ വിവിധ വിഷയങ്ങളാണ്‌ രണ്ടുദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുന്നത്‌.

 



Latest

Copyrights@2016.