europe
ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം ചെയ്യതു

ഇറ്റലി: ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ റോമിൽ വെച്ചു നടത്തി. റോമിലെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വെച്ചു അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവു ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ലോഗോ മാർ മാത്യു മൂലക്കാട്ട് പിതാവിന് നൽകി നീണ്ട നാളത്തെ കെ.സി.വൈ.എൽ ഇറ്റലി റീജിയണിന്റെ സ്വപ്നമായിരുന്ന ഇറ്റാലിയൻ യുവജന കൺവെൻഷന് തുടക്കം കുറിക്കുന്നതിനായി ലോഗോ പ്രകാശനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ റീജിയൺ ചാപ്ലിൻ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, റീജിയൺ പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ, സെക്രട്ടറി ബിന്റോ പടിഞ്ഞാറേക്കുടിലിൽ, ഡയറക്ടേഴ്സ് സുനിൽ ആനിത്തോട്ടത്തിൽ, ടെസ്സി വാക്കേൽ, കമ്മറ്റി മെമ്പർ എൽമ കെ രാജു എന്നിവർ സന്നിഹിതരായിരുന്നു.
ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന് മേയ് പന്ത്രണ്ടേ പതിമൂന്ന് തീയതികളിൽ റോമിൽ വെച്ചു നടത്തപ്പെടും. ലോഗോ പ്രകാശനത്തിന്റ വീഡിയോ താഴെ കാണാവുന്നതാണ്.