europe

യു കെ കെ സി എ ‘ ലെൻറ് അപ്പീലിന് ‘ തുടക്കമായി

Editor  ,  2017-03-08 08:31:08amm ക്ലിന്റിസ് ജോർജ്ജ്

ബിർമിങ്ഹാം: വളർച്ചയുടെ പടവുകൾ താണ്ടി പതിനാറാം വർഷത്തിലേക്കു കടക്കുന്ന യു കെ കെസി എ , ഈ വലിയ നോമ്പിന്റെ വേളയിൽ സാമ്പത്തിക പരാധീനത മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ "ലെൻറ് അപ്പീൽ" എന്ന ഒരു സഹായ നിധിക്കു തുടക്കം കുറിച്ചു.എല്ലാ വർഷവും വലിയ നോമ്പ് കാലത്തു തങ്ങൾക്കു ഇഷ്ടമുള്ള തുക യൂണിറ്റ് വഴി യു കെ കെസി എ ചാരിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോൾ അർഹരായവർക്ക്‌ വേണ്ട സഹായം ബന്ധപെട്ടവർ മുഖേന നൽകുന്നതായിരിക്കും.

പ്രഥമ ചാരിറ്റി ഫണ്ട് കാർഡിഫ്, ബ്രഹ്മവൂർ & ന്യൂപോർട് യൂണിറ്റ് ഭാരവാഹികളായ തങ്കച്ചൻ ജോർജ് , തോമസ് ഉതുപ്പുകുട്ടി എന്നിവർ യു കെ കെ സി എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറക്കു കൈമാറി കൊണ്ട് ഉൽഘാടനം ചെയ്തു . യു കെ കെ സി എ യുടെ എല്ലാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സന്നിതരായിരുന്നു. ലെൻറ് അപ്പീൽ ഏപ്രിൽ 30 നു അവസാനിക്കും. യൂണിറ്റുകൾ ഏപ്രിൽ 30 നു മുൻപായി യു കെ കെ സിഎ അക്കൗണ്ടിലേക്കു "ലെൻറ് അപ്പീൽ & യൂണിറ്റ് പേര് എന്ന റെഫെറെൻസോടെ തുക ട്രാൻസ്ഫർ ചെയ്യണമെന്ന് യു കെ കെ സി എ സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു



Latest

Copyrights@2016.