europe

ലെസ്റ്റർ, ബ്രിസ്റ്റോൾ ജേതാക്കൾ: ചരിത്രമെഴുതി UKKCA വ്യത്യസ്തമാർന്ന ഉദ്ഘാടനം

Anil Mattathikunnel  ,  2017-01-07 04:40:13pmm സഖറിയാ പുത്തെൻകളം

ബെർമിംഗ്ഹാം: യു കെ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഇദംപ്രഥമമായി നടത്തിയ പുൽക്കൂട് - കരോൾ സംഗീത മത്സരത്തിൽ, ലെസ്റ്റർ ബ്രിസ്റ്റോൾ യൂണിറ്റുകൾ ജേതാക്കളായി. വാശിയേറിയ പുൽക്കൂട് മത്സരത്തിൽ അതി കഠിനമായ വിധി നിർണ്ണയത്തിൽ ഒന്നാം സ്ഥാനം ലെസ്റ്ററിനും രണ്ടാം സ്ഥാനം കവൻട്രി ആൻഡ് വാർവിക്ക് ഷെയർ യൂണിറ്റും നോർത്തേൺ അയർലണ്ടും പങ്കിട്ടു. മൂന്നാം സ്ഥാനം ബർമിംഗ് ഹാം - ബ്രിസ്റ്റോൾ യൂണിറ്റുകൾ പങ്കിട്ടു. വിധി കർത്താക്കളുടെ പ്രത്യേക അനുമോദനത്തിന് സ്വിൻഡൻ, കെറ്ററിംഗ്‌, വൂസ്റ്റർ യൂണിറ്റുകൾ അർഹരായി. അത്യന്തം വാശിയേറിയ കരോൾ സംഗീത മത്സരത്തിൽ ബ്രിസ്റ്റോൾ യൂണിറ്റിന് ഒന്നാം സ്ഥാനവും കവൻട്രി ആൻഡ് വാർവിക്ക് ഷെയറിന് രണ്ടാം സ്ഥാനവും ലെസ്റ്റർ യൂണിറ്റിന് മൂന്നാം സ്ഥാനവും ബർമിംഗ്ഹാം യൂണിറ്റിന് പ്രത്യേക അനുമോദനവും ലഭിച്ചു.

 

യുകെകെസിഎ സെൻട്രൽ കമ്മറ്റി അംഗങ്ങളും കുടുംബാഗങ്ങളും കാരൾ സംഗീതമാലപിച്ചാണ് സംഗീത മത്സരം ഉദ്ഘാടനം ചെയ്തത്. പ്രസിഡണ്ട് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തെൻപുരയിൽ, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തെൻകളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Latest

Copyrights@2016.