europe

ബർമിങ്ഹാം ക്‌നാനായ മിഷൻ സ്ഥാപനവും, കിസ്തുരാജന്റെ തിരുനാളും നവംബർ 9 ന്‌ | Live on KVTV

Tiju Kannampally  ,  2019-11-05 11:31:45pmm

ബർമിങ്ഹാം : ശ്ലൈഹീക സിംഹാസനത്തിന്റെ പാരമ്പര്യത്തോടെ ബർമിങ്ഹാംമിലുള്ള ക്‌നാനായ കാത്തോലിക്കർകായി അനുവദനീയമായ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തോലിക്മിഷൻറെ സ്ഥാപനവും ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റെ തിരുനാളും 2019 നവംബർ 9, 7 P.M. ന് ബിർമിങ്ഹാമിലെ സെൻറ് പാട്രിക് കാത്തലിക് ചർച്ചിൽ വച്ച് നിർവഹിക്കപെടുന്നു.കോട്ടയം അതിരൂപതാധ്യക്ഷൻ അഭി.മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന പൊന്തിഫിക്കൽ കുർബാനയോടെ ഉദ്ഘാടന കർമങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറൽ ഫാ. സജി മലയിൽപുത്തൻപുരയിൽ, സീറോ മലബാർ കൊവെൻട്രി റീജിയണിലെ ബഹു. വൈദീകർ,  യുകെയിൽ സേവനമനുഷ്ഠിക്കുന്ന ബഹു. ക്നാനായ വൈദീകർ, മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികരാകും.

 

ക്രൈസ്റ്റ് ദി കിംഗ് പ്രൊപോസ്ഡ് മിഷൻറെ ആദ്യ വിശുദ്ധ കുർബാന നടന്ന 2018 ജൂൺ 3 മുതൽ ഏറെ ഉത്സാഹത്തോടും പ്രതീക്ഷയോടും കൂടി നടന്നു വരുന്ന മിഷൻ  പ്രവർത്തങ്ങൾ, 2018 സെപ്റ്റംബറിൽ തുടങ്ങിയ മതബോധന ക്ലാസുകൾ, മിഷൻ ഡയറക്ടർ  ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്റെ നിയമനം, തുടർന്ന് 2019 സെപ്റ്റംബറിൽ  Birmingham Arch-Diocese  അനുവദിച്ച St. Patrick Church ദേവാലയം,  ഇവയെല്ലാം ദൈവീക പദ്ധതിയിൽ ഈ മിഷന്റെ വളർച്ചയുടെ ഭാഗമായി മാറി. പൂർവികന്മാർ കൈമാറ്റം ചെയ്ത വിശ്വാസ പൈതൃകത്തോടുള്ള പ്രവാസികളായ ക്നാനായക്കാരുടെ കൂറും വിശ്വസ്തതയും ഏറ്റുപറഞ്ഞുകൊണ്ട്, പൈതൃകങ്ങളിൽ വേരുപാകി, കാരണവന്മാർ നമുക്ക് മുൻപിൽ കത്തിച്ചുവച്ചിരിക്കുന്ന ചിരാതുകളിൽ നിന്നും വിശ്വാസ പാരമ്പര്യം പുതുതലമുറയ്‌ക്ക്‌ പകരുവാൻ വിശ്വാസസമൂഹം ഒത്തുചേരുന്നു. ചരിത്ര പ്രധാനമായ ഈ ശുശ്രൂഷകളിൽ  പങ്കെടുത്ത്‌ അനുഗ്രഹീതരാകുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Venue :

St. Patricks R C Church,Blue Line, Walsall, WS2 8HN

മിഷൻ കമ്മിറ്റിയ്ക്കുവേണ്ടി,

ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ.

മിഷൻ ഡയറക്ടർ.

ജയ്  തോമസ് കുരീക്കാട്ടിൽ

തോമസ് സ്റ്റീഫൻ പാലകൻ

ട്രസ്റ്റീസ്

ബർമിങ്ഹാം : ശ്ലൈഹീക സിംഹാസനത്തിന്റെ പാരമ്പര്യത്തോടെ ബർമിങ്ഹാംമിലുള്ള ക്‌നാനായ കാത്തോലിക്കർകായി അനുവദനീയമായ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തോലിക് മിഷൻെറ  സ്ഥാപനവും ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റെ തിരുനാളും 2019 നവംബർ 9, 7 P.M. ന് ബിർമിങ്ഹാമിലെ UKKCA ആസ്ഥാനമന്ദിരത്തിൽ വച്ച് നിർവഹിക്കപെടുന്നു.
കോട്ടയം അതിരൂപതാധ്യക്ഷൻ   അഭി. മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന പൊന്തിഫിക്കൽ കുർബാനയോടെ ഉദ്ഘാടന കർമങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറൽ ഫാ. സജി മലയിൽപുത്തൻപുരയിൽ, സീറോ മലബാർ കൊവെൻട്രി റീജിയണിലെ ബഹു. വൈദീകർ,  യുകെയിൽ സേവനമനുഷ്ഠിക്കുന്ന ബഹു. ക്നാനായ വൈദീകർ, മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികരാകും.
ക്രൈസ്റ്റ് ദി കിംഗ് പ്രൊപോസ്ഡ് മിഷൻെറ  ആദ്യ വിശുദ്ധ കുർബാന നടന്ന 2018 ജൂൺ 3 മുതൽ ഏറെ ഉത്സാഹത്തോടും പ്രതീക്ഷയോടും കൂടി നടന്നു വരുന്ന മിഷൻ  പ്രവർത്തങ്ങൾ, 2018 സെപ്റ്റംബറിൽ തുടങ്ങിയ മതബോധന ക്ലാസുകൾ, മിഷൻ ഡയറക്ടർ  ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്റെ നിയമനം, തുടർന്ന് 2019 സെപ്റ്റംബറിൽ  Birmingham Arch-Diocese  അനുവദിച്ച St. Patrick Church (St Patricks Presbytery, Blue Ln E, Walsall WS2 8HN) ദേവാലയം,  ഇവയെല്ലാം ദൈവീക പദ്ധതിയിൽ ഈ മിഷന്റെ വളർച്ചയുടെ ഭാഗമായി മാറി.
പൂർവികന്മാർ കൈമാറ്റം ചെയ്ത വിശ്വാസ പൈതൃകത്തോടുള്ള പ്രവാസികളായ ക്നാനായക്കാരുടെ കൂറും വിശ്വസ്തതയും ഏറ്റുപറഞ്ഞുകൊണ്ട്, പൈതൃകങ്ങളിൽ വേരുപാകി, കാരണവന്മാർ നമുക്ക് മുൻപിൽ കത്തിച്ചുവച്ചിരിക്കുന്ന ചിരാതുകളിൽ നിന്നും വിശ്വാസ പാരമ്പര്യം പുതുതലമുറയ്‌ക്ക്‌ പകരുവാൻ വിശ്വാസസമൂഹം ഒത്തുചേരുന്നു. ചരിത്ര പ്രധാനമായ ഈ ശുശ്രൂഷകളിൽ  പങ്കെടുത്ത്‌ അനുഗ്രഹീതരാകുവാൻ
 ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Venue :
UKKCA Community Centre, WoodCross  Lane,
Bilston, Wolverhampton, WV14 9BW
മിഷൻ കമ്മിറ്റിയ്ക്കുവേണ്ടി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ
മിഷൻ ഡയറക്ടർ

 

 



Latest

Copyrights@2016.