europe

യു.കെ.കെ.സി.എ കണ്‍വന്‍ഷനില്‍ പുതുചരിത്രമെഴുതി തനിമതന്‍ ചിലമ്പൊലി

Saju Kannampally  ,  2018-07-11 05:31:17pmm മോളമ്മ ചെറിയാന്‍ മഴുവഞ്ചേരിൽ


യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം അവതരിപ്പിച്ച "തനിമതന്‍ ചിലമ്പൊലി " കണ്‍വന്‍ഷന്‍ ചരിത്രത്തിലെ വിസ്മയച്ചുവടുവയ്പ്പായി. മൂന്നുറോളം വനിതകളാണ ചേതോഹരമായ നൃത്തച്ചുവടുകളുമായി റാലിക്ക് മുന്നേ വേദിയെ വിസ്മയിപ്പിച്ചത്. ചെല്‍ട്ടണ്‍ ഹാമിന്റെ ആകാശത്ത് സൂര്യന്‍ കത്തി ജ്വലിച്ച് നില്‍ക്കെ , അഭിഷേകാഗ്‌നിയില്‍ സ്ഫുടം ചെയ്ത പാരമ്പര്യത്തിന്റെ പൊന്‍കാരം കൊണ്ട് വിളക്കിയെടുത്ത വിശ്വാസ പടച്ചട്ടണിഞ്ഞ് ക്‌നാനായ വനിതകള്‍ തനിമതന്‍ ചിലമ്പൊലിക്കൊത്ത് ചുവടുവച്ച് പുതു ചരിത്രം രചിക്കുകയായരുന്നു. 
ചുട്ടുപൊള്ളുന്ന വെയിലിലും വറ്റാത്ത വിശ്വാസത്തിന്റെ നീരുറവകള്‍ തീര്‍ത്ത് യു.കെ.കെ.സി.എയുടെ ചരിത്രത്തില്‍ പുതു ചരിത്രം എഴുതി.

ചെറുചിരിയുടെ ചെരാതുകള്‍ ചുണ്ടില്‍ തെളിയിച്ച് കൈയ്യുംമെയ്യും മനവും മിഴിയും ഏകോപിപ്പിച്ച് സമരസഭാവ സമൃദ്ധമായ വിരുന്നുമായി
നിറഞ്ഞാടിയ അംഗനമാര്‍ റാലിക്കായി അണിനിരന്ന ക്‌നാനായക്കാര്‍ക്ക് കാഴ്ചയുടെ നിറവിരുന്ന് ഒരുക്കുകയായിരുന്നു.
ക്‌നാനായ വനിതാഫോറം നേതൃനിര യോടൊപ്പം ഇംഗ്ലണ്ടിലെയും സ്‌കോട്‌ലന്റിലെയും വെയില്‍സിലെയും നോര്‍ത്തേന്‍അയര്‍ലന്റിലെയും വിവിധ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് പ്രാര്‍ഥനയോടെ തുടക്കമിട്ട ഫ്‌ളാഷ് മൊബ് ചുവപ്പും നീലയും നിറങ്ങള്‍ ചന്തം ചാര്‍ത്തിയ വനിതാ അംഗങ്ങളിലേയ്ക്ക് പകര്‍ന്ന് യുവത്വത്തിന്റെ പക്കലെത്തിയപ്പോള്‍ നടനത്തിന് ചടുലഭാവം .

മാര്‍തോമന്‍ഗാനത്തിന്റെ ഈണത്തിനൊപ്പം ചുവടുവച്ചുകൊണ്ടായിരുന്നു ഫ്‌ളാഷ് മൊബിന് തുടക്കം.പിന്നീട് ഭരനതനാട്യത്തിന്റെ ചടുലച്ചുവടുകളോടെ യുവനിര അത് ഏറ്റെടുത്തു. കേരളത്തനിമയുമായി നീല സാരിയില്‍ വീണ്ടും ക്‌നാനായ വനിതകള്‍, പിന്നെ യൂണിറ്റുകളില്‍ നിന്നുള്ള വനിതകള്‍ ചുവന്ന സാരിയണിഞ്ഞ് ഭക്തിഗാനത്തിന്റെ താളത്തിനൊപ്പം ചുവടുവച്ച്...ഒടുവില്‍ ക്‌നാനായ സിനിമാറ്റിക് ഡാന്‍സോടെ മികവോടെ...  എന്നിട്ട്  എലിസബത്ത് രാജ്ഞിയുടെയും ഇന്ദിരാഗാന്ധിയുടെയും നൈ്റ്റിങ്‌ഗേലിന്റെയും മദര്‍തെരേസയുടെയും കൊച്ചുത്രേസ്യായുടേയും അല്‍ഫോന്‍സാമ്മയുടെയും  ചിത്രങ്ങൾ ദൃശമാവുകയും പിന്നീട്  ഈ  ചിത്രങ്ങൾ മാതാവിന്റെ രൂപമായി ഒരുമിക്കുന്നതും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.
      കാലത്തിന്റെ കുത്തൊഴുക്കില്‍ കടപുഴകാതെ നിലയ്ക്കാത്ത വിശ്വാസവും, ഉറച്ച പാരമ്പര്യവുമായി കര്‍മ്മ വീഥിയില്‍ തനതു പാതകള്‍ വെട്ടി തെളിച്ചു നീങ്ങുന്ന ക്‌നായി തൊമ്മന്റെ ഇളമുറക്കാര്‍ ഒത്തൊരുമ്മിച്ച് മുന്നോട്ട് പോകുമ്പോള്‍ താങ്ങായി തണലയായി ഒരു സമുദായം കൂടെ നില്‍ക്കുമ്പോള്‍ പെണ്‍മക്കള്‍ ഒരേ മനസ്സോടെ സമുദായത്തോടൊപ്പം
എന്നും ....


നിരവധി പേരുടെ ഏറെ നാളത്തെ ശ്രമഫലമായിരുന്നു വ്യത്യസ്തമായ ഈ നൃത്ത ശില്‍പം. സിനിമാറ്റിക് ഡാന്‍സിന് നിമിഷ ബേബി നൃത്താവിഷ്‌കാരം ഒരുക്കിയപ്പോള്‍ വനിതാഫോറം ജോയിന്റ് സെക്രട്ടറി മിനി ബെന്നിയാണ് മറ്റുഗാനങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ ഒരുക്കിയത്. വൂസ്റ്ററില്‍ നിന്നുള്ള വര്‍ഷ റെജി മനോഹരമായി മാതാവിന്റെ രൂപം ഫ്‌ളാഷ്‌മോബിന് വേണ്ടി വരച്ചു. 

വനിതാ ഫോറം  ചെയർ പേഴ്സൺ ശ്രീമതി ടെസ്സി ബെന്നി മാവേലിയുടെ നേതൃത്വത്തില്‍ ക്‌നാനായ വനിതകള്‍ ഒരു ചരടില്‍ എന്ന പോലെ അണിനിരന്നപ്പോള്‍ മനോഹരമായ നൃത്തരൂപമായി അത് മാറുകയായിരുന്നു. Latest

Copyrights@2016.