america

ക്നാനായ സമുദായത്തെ തകര്‍ക്കുവാന്‍ ആരെയും അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.

Saju Kannampally  ,  2018-01-18 08:28:31pmm റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍

ക്നാനായ സമുദായത്തെ തകര്‍ക്കുവാന്‍
ആരെയും അനുവദിക്കില്ല: ചിക്കാഗോ കെ.സി.എസ്.
ചിക്കാഗോ: നൂറ്റാണ്ടുകളായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിച്ചുപോരുന്ന ക്നാനായ പാരമ്പര്യങ്ങളെയും പൈതൃകത്തെയും വിശ്വാസസംഹിതകളെയും ചോദ്യം ചെയ്യുവാനോ മാറ്റിമറിക്കുവാനോ ഒരു ശക്തിയും ശ്രമിക്കേണ്ടന്നും, ക്നാനായ പാരമ്പര്യങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഏത് തീരുമാനങ്ങളെയും, അത് ആരുടെ ഭാഗത്തുനിന്നായാലും അതിനെതിരെ ശക്തിയുക്തം പോരാടുമെന്നും ചിക്കാഗോ കെ.സി.എസിന്‍റെ പ്രഡിഡന്‍റ് ബിനു പൂത്തുറയില്‍ പ്രസ്താവിച്ചു. ക്നാനായ സമുദായത്തെ സംബന്ധിച്ചുള്ള അഭി. മുള്‍ഹാന്‍ പിതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച്  റോമില്‍നിന്നും വന്നിരിക്കുന്ന തീരുമാനം ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാണ് എന്ന ഒരു വാര്‍ത്ത ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി കൂടിയ കെ.സി.എസ്. എക്സിക്യൂട്ടീവിന്‍റെ തീരുമാനം അറിയിക്കുകയായിരുന്നു ബിനു പൂത്തുറയില്‍.
ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ മുഴുവന്‍ ക്നാനായ മക്കളും  യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ, സഭാ-സമുദായ വ്യത്യാസമില്ലാതെ  ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അതിനായി എല്ലാവരും മുന്നോട്ടുവരണമെന്നും അതിന് നേതൃത്വം നല്‍കുവാന്‍ ചിക്കാഗോ കെ.സി.എസ്. എന്നും മുന്‍നിരയിലുണ്ടാകുമെന്നും കെ.സി.എസ്. എക്സിക്യൂട്ടീവ് അറിയിച്ചു. 
അഭിവന്ദ്യ പിതാവിന്‍റെ നേതൃത്വത്തില്‍ ക്നാനായ റീജിയന്‍റെ മുഴുവന്‍ വൈദികരും ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്ന് കെ.സി.എസ്. എക്സിക്യൂട്ടീവ് അഭ്യര്‍ത്ഥിക്കുന്നു.
റോമില്‍നിന്നും ലഭിച്ച തീരുമാനത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞതിനുശേഷം വേണ്ട കര്‍മ്മ പദ്ധതികള്‍ വിവിധ കമ്മറ്റികള്‍ വിളിച്ചുകൂട്ടി തീരുമാനിക്കുന്നതാണെന്നും ചിക്കാഗോ കെ.സി.എസിനുവേണ്ടി പ്രസിഡന്‍റ് ബിനു പൂത്തുറയില്‍, വൈസ് പ്രസിഡന്‍റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോ.സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍

Latest

Copyrights@2016.