america

സ്വാന്തനം 2018 - ഭവനങ്ങൾ നിർമ്മിച്ച് കൊണ്ട് ചിക്കാഗോ കെ സി എസ് മാതൃകയായി

Saju Kannampally  ,  2018-12-06 09:22:03pmm ജോണിക്കുട്ടി പിള്ളവീട്ടിൽ

 

സ്വാന്തനം 2018 - ഭവനങ്ങൾ നിർമ്മിച്ച് കൊണ്ട് ചിക്കാഗോ കെ സി എസ് മാതൃകയായി 
ചിക്കാഗോ : കേരളത്തെ ഞടുക്കിയ പ്രളയത്തിൽ അകപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നൽകി ചിക്കാഗോ കെ സി എസ് മാതൃകയായിരിക്കുകയാണ്. ലോകം മുഴുവനും ഉള്ള മലയാളികൾ കോടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ സഹായ ധനം എത്തിച്ചെങ്കിലും അർഹിക്കുന്ന ആളുകളിൽ ഇനിയും സഹായം എത്തിയില്ല എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ ചിക്കാഗോ കെ സി എസ് നേരിട്ട് വീടുകൾ വച്ചുനൽകുന്നത് ദുരിത ബാധിതർക്ക് ഏറെ സഹായമായിരിക്കുകയാണ്. 
ക്‌നാനായ ഇടവകകളിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ചത് വെളിയനാട് ഇടവകയിലാണ്. ഇടവകയുടെ അതിർത്തിയിൽ ഭാവനരഹിതരായ മൂന്ന് കുടുംബങ്ങൾക്കാണ് ഡോ : സുനിൽ ൻറെ നേത്രത്വത്തിൽ ഇടവകവികാരി  ഫാ ജോബി കണ്ണാലയുടെ മേൽനോട്ടത്തിൽ മനോഹരമായ വീട് ഷിക്കാഗോ കെ സി എസ് നിർമ്മിച്ചു നൽകുന്നത്, അതിനു ആവശ്യമായ തുക ഫ്രാൻസിസ് ജോർജ് Ex MP ഡോ സുനിലിന് നേരിട്ട് കൈമാറി, ഏകദേശം ഒരു മാസത്തിനുള്ളിൽ ഈ ഭാവനങ്ങൾ പണിതീർത്ത് അതാതു ആളുകൾക്ക് കൈമാറും. 
പ്രളയബാധിതർക്ക് നേരിട്ട് സഹായം എത്തിച്ചതിൻ്റെ ചാരിതാർത്യത്തിലാണ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചുകൊണ്ടു ഡിസംബർ 8ന് കെ സി എസ് എന്ന സംഘടനയുടെ നേതൃസ്ഥാനം കൈമാറുന്നത് എന്ന് ബിനു പൂത്തുറ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ , ഡിബിൻ വിലങ്ങുകല്ലേൽ, എന്നിവർ സംയുക്തമായി അഭിപ്രായപ്പെട്ടു. 
ചിക്കാഗോ : കേരളത്തെ ഞടുക്കിയ പ്രളയത്തിൽ അകപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നൽകി ചിക്കാഗോ കെ സി എസ് മാതൃക യായിരിക്കുകയാണ്. ലോകം മുഴുവനും ഉള്ള മലയാളികൾ കോടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ സഹായ ധനം എത്തിച്ചെങ്കിലും അർഹിക്കുന്ന ആളുകളിൽ ഇനിയും സഹായം എത്തിയില്ല എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ ചിക്കാഗോ കെ സി എസ് നേരിട്ട് വീടുകൾ വച്ചുനൽകുന്നത് ദുരിത ബാധിതർക്ക് ഏറെ സഹായമായിരിക്കുകയാണ്. 

ക്‌നാനായ ഇടവകകളിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ചത് വെളിയനാട് ഇടവകയിലാണ്. ഇടവകയുടെ അതിർത്തിയിൽ ഭാവനരഹിതരായ മൂന്ന് കുടുംബങ്ങൾക്കാണ് ഡോ : സുനിൽ ൻറെ നേത്രത്വത്തിൽ ഇടവകവികാരി  ഫാ ജോബി കണ്ണാലയുടെ മേൽനോട്ടത്തിൽ മനോഹരമായ വീട് ഷിക്കാഗോ കെ സി എസ് നിർമ്മിച്ചു നൽകുന്നത്, അതിനു ആവശ്യമായ തുക ഫ്രാൻസിസ് ജോർജ് Ex MP ഡോ സുനിലിന് നേരിട്ട് കൈമാറി, ഏകദേശം ഒരു മാസത്തിനുള്ളിൽ ഈ ഭാവനങ്ങൾ പണിതീർത്ത് അതാതു ആളുകൾക്ക് കൈമാറും. 

ചിക്കാഗോ കെ സി എസ് നേരിട്ടും ഫേസ്ബുക്കിലൂടെയും സമാഹരിച്ച ഫണ്ടാണ് ഭവന നിർമ്മാണത്തിനായി വിനയോഗിക്കുന്നത്, ഏറ്റവും കൂടുതൽ തുക നൽകികൊണ്ട് പ്രെസിഡൻറ് ബിനു പൂത്തുറയിൽ ഈ സംരഭത്തിന് നേതൃത്വം നൽകി 

പ്രളയബാധിതർക്ക് നേരിട്ട് സഹായം എത്തിച്ചതിൻ്റെ ചാരിതാർത്യത്തിലാണ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചുകൊണ്ടു ഡിസംബർ 8ന് കെ സി എസ് എന്ന സംഘടനയുടെ നേതൃസ്ഥാനം കൈമാറുന്നത് എന്ന് ബിനു പൂത്തുറ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ , ഡിബിൻ വിലങ്ങുകല്ലേൽ,ഷിബു മുളയാനിക്കുന്നേൽ , എന്നിവർ സംയുക്തമായി അഭിപ്രായപ്പെട്ടു. 

 



Latest

Copyrights@2016.